പൊതുവഴി തടസ്സപ്പെടുത്തി മതിൽ കെട്ടാനുള്ള ശ്രമം പോലീസ് തടഞ്ഞു
കൊയിലാണ്ടി: പൊതുവഴി തടസ്സപ്പെടുത്തി മതിൽ കെട്ടാൻ ശ്രമം. പോലീസ് ഇടപെട്ട് തടഞ്ഞു. അരങ്ങാടത്ത് വലിയമങ്ങാട് റോഡിൽ ഇട്ടാർ ജംഗ്ഷനു സമീപമാണ് സംഭവം. നാലോളം വീടുകളിലേക്കുള്ള വഴിയാണ് കരിങ്കൽ കൊണ്ട് മതിൽ കെട്ടാൻ സ്വകാര്യ വ്യക്തി ശ്രമം നടത്തിയത്.

സംഭവത്തെ തുടർന്ന് വീട്ടുകാരുടെ പരാതി പ്രകാരം കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. മതിൽ കെട്ടുന്നത് തടയുകയായിരുന്നു’ നാലോളം വീട്ടുകാർ സഞ്ചരിക്കുന്ന വഴിയാണിത്.

