KOYILANDY DIARY.COM

The Perfect News Portal

പുഴയില്‍ തിരച്ചിലിന് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസ്

പുഴയില്‍ തിരച്ചിലിന് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസ്. ഇടവഴിഞ്ഞി പുഴ, ചാലിയാര്‍ പുഴ എന്നിവയില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയില്‍ ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നു.

ഇതിനായി കാര്യക്ഷമമായി കഴിവുള്ള മുങ്ങല്‍ വിദഗ്ദരുടെ സഹായം പോലീസ് തേടുന്നു. തയ്യാറുള്ളവര്‍ മേല്‍പ്പറഞ്ഞ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടു ചെയ്യുകയോ താമരശ്ശേരി DYSP പി പ്രമോദുമായി ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യുക. ആവശ്യമായ സഹായങ്ങള്‍ പോലീസ് നല്‍കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 9497990122

Share news