കൊയിലാണ്ടി നഗരസഭ ബജറ്റിൽ മത്സ്യമേഖലയെയും കാർഷിക മേഖലയെയും പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് മത്സ്യമേഖലയെയും കാർഷിക മേഖലയെയും പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പൂർണ്ണമായും നിരാശാജനകമാണ്. വലിയ മലയിലും വരകുന്നിലും വർഷങ്ങളോളമായിമാറിമാറി പദ്ധതികൾ പ്രഖ്യാപിക്കുകയല്ലാതെ ഭൂരിഭാഗം പദ്ധതികളും നടപ്പിൽ വരുത്താൻ സാധിച്ചിട്ടില്ല. ഇച്ഛാശക്തിയുള്ള പ്രാദേശിക ഭരണകൂടം ഇല്ലാത്തത് നമ്മുടെ ശാപമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കാലത്തെ പ്രഖ്യാപനങ്ങൾ വരകുന്ന് വനിതാ പരിശീലന കേന്ദ്രം വിപുലീകരിക്കുമെന്ന് പറഞ്ഞെങ്കിലും നടക്കാതെ പോയി.

7 വർഷമായി ബസ്റ്റാൻഡിൽ തുടക്കം കുറിച്ച് പൂർത്തിയാക്കാൻ കഴിയാത്ത ശാസ്ത്രീയ സ്ക്രിമിറ്റോറിയം പ്രായോഗികമായില്ല. നഗരസഭയിൽ അറവുശാലയും ശ്മശാനവും ഇതുവരെ തുടക്കം കുറിച്ചില്ല. പ്രഖ്യാപനത്തിൽ ഒതുങ്ങി നിൽക്കുന്നു. 10 വർഷമായി നഗരസഭ കുടിവെള്ള പദ്ധതി സ്വപ്നം കാണുകയാണ്. സാധാരണക്കാരിലേക്ക് ഇതുവരെ എത്തിക്കാൻ ആയിട്ടില്ല. അടുത്ത പഞ്ചായത്തുകളിൽ പോലും പദ്ധതി നടപ്പിലാക്കിയപ്പോൾ നമ്മൾ ഇപ്പോഴും ശൈശവദിശയിൽ തന്നെനിൽക്കുകയാണ്. താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം പൂർണമായും താളം തെറ്റി ഇരിക്കുകയാണ്.

35 കോടിയുടെ പുതിയ കെട്ടിടം ഇപ്പോഴും കടലാസിൽ ഒതുങ്ങി നിൽക്കുന്നു. മോർച്ചറി ഉൾപ്പെടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഒരു കാലത്ത് പി പിപി പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊയിലാണ്ടിയെ 10 വർഷം മുൻപ് എതിർത്തവർ ഇപ്പോൾ പദ്ധതി വീണ്ടും കൊണ്ടുവന്നിരിക്കുന്നു. കൊയിലാണ്ടി നഗരസഭ ഡിജിറ്റൽ സംവിധാനം പരിതാപകരമാണ്. കെ സ്മാർട്ട് നടപ്പിലാക്കുമെന്ന് വീമ്പു പറയുക അല്ലാതെ ആളുകൾ ഇന്നും ബുദ്ധിമുട്ടുകയാണ്. നഗരസഭയിൽ ഇൻറർനെറ്റ് സംവിധാനം പോലും ലഭ്യമല്ല. കടലാസിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു.

നഗരസഭയുടെ വടക്ക് തെക്ക് ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വർഷങ്ങളോളമായി സമഗ്രമായ ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിൽ ഒരു പദ്ധതിയും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. കടലും കടലോരവും ശുചീകരിക്കാൻ പദ്ധതിയില്ല. കടലോര പാർക്ക് പണിയും സൗന്ദര്യവൽക്കരണവും പ്രഖ്യാപനത്തിൽ ഒതുങ്ങി നിൽക്കുന്നു. വഴിയോര കച്ചവടക്കാർക്ക് പ്രത്യേക സോങ്ങ് കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതിന് പദ്ധതി തുടങ്ങണം. നിലവിലുള്ള കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാതെ തെരുവോര കച്ചവടക്കാർക്ക് പ്രത്യേക സോൺ നടപ്പിലാക്കി ബസ്റ്റാൻഡ് ഫുട്പാത്തിലൂടെ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി നടന്നു പോകാനുള്ള സംവിധാനം ഒരുക്കണം.

30 വർഷമായി നഗരസഭാ ഭരണം നടത്തുന്ന ഇടതുപക്ഷം അവതരിപ്പിച്ച ബജറ്റ് നിരാശജനകവും ദിശാബോധം ഇല്ലാത്തതും ആണ്. ജനങ്ങളെ വിഢിയാക്കുന്ന പൊള്ളയായ ഈ ബജറ്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. യുഡിഎഫ് കൗൺസിൽ പാർട്ടി യോഗത്തിൽ പാർട്ടി ലീഡർമാരായ രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി കൗൺസിലർമാരായ എ അസീസ് മാസ്റ്റർ, നജീബ്, മനോജ് പയറ്റുവളപ്പിൽ, സുമതി കെ എം, ജിഷ പുതിയേടത്ത്, ഫാസിൽ പി പി,,ദൃശ്യ.എം, പി.ജമാൽ മാസ്റ്റർ, ഫക്രുദീൻ മാസ്റ്റർ, വത്സരാജ് കേളോത്ത്, രജീഷ് വെങ്കളത്ത് കണ്ടി, ഷീബ അരീക്കൽ, കെ ടി വി റഹ്മത്ത്, ടി.പി. ഷൈലജ എന്നിവർ പങ്കെടുത്തു.
