KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സ് കൊയിലാണ്ടിയില്‍ പന്തലിന് കാൽനാട്ടി

കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ നടക്കുന്ന നിയോജക മണ്ഡലം നവകേരള സദസ്സിന്‍റെ പന്തലിന് കാല്‍നാട്ടി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ കാനത്തില്‍ ജമീല എം.എല്‍.എ കാൽനാട്ടൽ നിര്‍വ്വഹിച്ചു. കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലാണ് നവകേരളത്തിന് വേദി ഒരുങ്ങുന്നത്. പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കൂറ്റൻ പന്തലാണ് നിർമ്മിക്കുന്നത്.
അന്നേ ദിവസം നിവേദനങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാവും. നവംബര്‍ 25 രാവിലെ 9 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സദസ്സിൽ പങ്കെടുക്കും. കാല്‍നാട്ടല്‍ ചടങ്ങില്‍ മുന്‍ എം.എല്‍.എമാരായ പി. വിശ്വന്‍ മാസ്റ്റര്‍, കെ. ദാസന്‍, നവകേരള സദസ്സ് നോഡല്‍ ഓഫീസര്‍ എന്‍.എം ഷീജ, കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍,
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്തംഗം എം. പി ശിവാനന്ദന്‍, നഗരസഭാ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു, ഇ.കെ അജിത്ത്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ടി. ചന്തു മാസ്റ്റര്‍, തഹസില്‍ദാര്‍ സി.പി മണി.
സ്വാഗതസംഘം ഭാരവാഹികളായ ടി. കെ ചന്ദ്രന്‍ മാസ്റ്റര്‍, പി. എം വേണുഗോപാലന്‍, എന്‍.ടി അബ്ദുറഹ്മാന്‍, എം.എ ഷാജി, ബി. പി ബബീഷ്, ടി.വി ഗിരിജ, പി,വി സത്യനാഥ്, സി. സത്യചന്ദ്രന്‍, എസ്. സുനില്‍ മോഹന്‍, പി.എന്‍.കെ അബ്ദുള്ള, സുരേഷ് മേലെപ്പുറത്ത്, എം. റഷീദ്, കബീര്‍ സലാല, സി. രമേശന്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.വി ബിജു, സുഭാഷ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Share news