നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കും; എ എ റഹിം എംപി

നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എ എ റഹിം എംപി. നീറ്റിൽ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നീറ്റ് പരീക്ഷയിലെ അട്ടിമറിയിൽ ആദ്യം നടപടിയെടുക്കേണ്ടത് എൻടിഎയ്ക്കെതിരെയാണെന്ന് എഎ റഹിം എംപി പ്രതികരിച്ചു. നീറ്റ് കുംഭകോണത്തിൽ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണം സിബിഐ നടത്തുന്നുണ്ട്.

കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരുടെ ഹണിമൂൺ പിരീഡ് കഴിഞ്ഞെന്നും, ഒരക്ഷരം പോലും കേന്ദമന്ത്രിമാർ മിണ്ടിയിട്ടില്ലെന്നും എഎ റഹിം എംപി. അതേസമയം, തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധം ഇടത് യുവജന പ്ലാറ്റ്ഫോമുകൾ ഉയർത്തിക്കൊണ്ടുവരുമെന്നും എ എ റഹിം എംപി പറഞ്ഞു.

