KOYILANDY DIARY

The Perfect News Portal

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമില്ല; സെന്‍സസ് തകര്‍ന്നു

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സസ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഘട്ട വോട്ടെണ്ണലിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഓഹരി സൂചിക വിജയസാധ്യത സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ താഴേക്ക് പോവുകയായിരുന്നു.

Advertisements

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി സൂചിക 2.2 ശതമാനം ഇടിഞ്ഞ് 22, 779 പോയന്റിലെത്തി. അതേസമയം മറ്റൊരു പ്രധാന സൂചികയായ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്  1.8 ശചതമാനം ഇടിഞ്ഞ് 75,163 ല്‍ ക്ലോസ് ചെയ്തു. രാവിലെ 9.15 ഓടുകൂടി രേഖപ്പെടുത്തിയ കണക്കാണിത്.