ദേശീയ ജനാധിപത്യ സഖ്യം കൊയിലാണ്ടിയിൽ ജന പഞ്ചായത്ത് സംഘടിപ്പിച്ചു
കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം ചെങ്ങോട്ടുകാവിൽ ജന പഞ്ചായത്ത് സംഘടിപ്പിച്ചു. BJP സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി പരിപാടി ഉദ്ഘാടനം ചെയ്തു. മോഡി സർക്കാറിന്റെ 10 വർഷങ്ങൾ രാജ്യത്തിന്റെ വികസനത്തിന്റെ പുക്കാലമെന്ന് NDA ചെങ്ങോട്ടുകാവ് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ അദ്ധേഹം പറഞ്ഞു. രാജ്യത്തിലെ 98 ശതമാനം വീടുകളിലും കക്കൂസുകൾ നിർമ്മിച്ചെന്നും, ഒരു ദിവസം 44 കിലോമീറ്റർ ദേശീയ പാത നിർമ്മിച്ചുകൊണ്ട് റോഡ് വികസനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സാധിച്ചെന്നും, 20,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചുകൊണ്ട് സമ്പൂർണ്ണ വൈദ്യുതി വൽക്കരിച്ച രാജ്യമാക്കാൻ സാധിച്ചെന്നും സന്ദീപ് അവകാശപ്പെട്ടു.

BJP ചെങ്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുവമ്മൽ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ. വി സത്യൻ, കാമരാജ് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് യുപി ജയരാജൻ, വി.കെ മുകുന്ദൻ, ഉണ്ണികൃഷ്ണൻ വെള്ളിയാംതോട്, അഭിലാഷ് പോത്തല, പി പി രാജീവൻ എന്നിവർ സംസാരിച്ചു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർമാരായ സുധ കാവുങ്കാപൊയിൽ, ജ്യോതി നളിനം, അഡ്വ എവി നിധിൻ, വിനിൽ രാജ്, ഒ മാധവൻ, മാധവൻ ബോധി എന്നിവർ നേതൃത്വം നൽകി.
