KOYILANDY DIARY.COM

The Perfect News Portal

നവജാത ശിശുവിനെ അമ്മ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റു

തിരുവനന്തപുരം: നവജാത ശിശുവിനെ വില്‍പ്പന നടത്തി എന്നാരോപണം. തൈക്കാട് ആശുപത്രിയില്‍ ജനിച്ച പതിനൊന്ന് ദിവസം പ്രായമായ കുട്ടിയെയാണ് വിറ്റത്. വാങ്ങിയ ആളില്‍ നിന്ന് പൊലീസ് കുട്ടിയെ വീണ്ടെടുത്തു. നിലവില്‍ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്.


മൂന്നുലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിറ്റതെന്നാണ് വിവരം. കരമന സ്വദേശിക്കാണ് കുട്ടിയെ വിറ്റത്. കുട്ടിയെ വിറ്റത് ആരെന്ന് സിഡബ്ല്യൂസി അന്വേഷിക്കുകയാണ്. ജനിച്ച ഉടന്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നു എന്നാണ് സൂചനകള്‍.

കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Share news