കൊയിലാണ്ടിയിൽ കാണാതായ ആളെ കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാണാതായ ആളെ കണ്ടെത്തി. സൂത്രംകാട്ടിൽ എസ്. കെ രവീന്ദ്രനെ (58) യാണ് ഇന്നലെ രാത്രി കണ്ടെത്തിയത്. എറണാകുളത്ത് കോതമംഗലത്ത് വെച്ചാണ് കണ്ടെത്തിയത്. സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്നാണ് അറിയുന്നത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടയിലാണ് കണ്ടെത്തിയത്.

കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വാർത്തയും പടവും വന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എറണാകുളത്ത് നിന്ന് കൊയിലാണ്ടിയിലെ പ്രവാസിസംഘം നേതാവ് മാങ്ങോട്ടിൽ സുരേന്ദ്രന് ഇദ്ദേഹത്തിൻ്റെ വിവരം ലഭ്യമായത്.

