KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലോത്സവത്തിന് തുടക്കമായി

കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലോത്സവത്തിന് തുടക്കമായി. കുടുംബശ്രീ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തിനാണ് മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായത്. മെയ് 6,7 തീയ്യതികളിലായി നടക്കുന്ന കലോത്സവം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷത വഹിച്ചു.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍പി ശോഭ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, വി പി രമ, ഭാസ്കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ എപി, വാര്‍ഡ് മെമ്പര്‍മാരായ ശ്രീനിലയം വിജയന്‍, പി പ്രശാന്ത് വിവിധ രാഷ്ട്രീയ പ്രധിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 ഒപ്പന തിരുവാതിര, നാടോടി നൃത്തം, സംഘനൃത്തം, നാടകം, മാപ്പിളപാട്ട്, കവിത, നാടന്‍പാട്ട് തുടങ്ങിയ 30 ഇനങ്ങളിലായി കൊയിലാണ്ടി താലൂക്കിലെ 22 ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത്  സിഡിഎസുകളും കൊയിലാണ്ടി നഗരസഭയിലെ 2 സിഡിഎസുകളുമാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്. കലോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്നലെ (06/07/2023) 18 ഇനങ്ങള്‍ അരങ്ങേറി. ചടങ്ങില്‍ മേപ്പയ്യൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ സ്വാഗതവും എസ്ടി ജില്ലാ പ്രോഗ്രാം മാനേജര്‍ അനഘ ആര്‍ നന്ദിയും പറഞ്ഞു.

Share news