KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് കൗൺസിൽ പ്രതിഷേധം സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് മുറിച്ചു മാറ്റിയ അട്ടിമറി ശ്രമത്തിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ അന്ന് തന്നെ പരാതി നൽകിയെങ്കിലും നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച മാത്രമാണ് FIR രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാവപ്പെട്ട ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ ജീവൻ വരെ അപകടത്തിലാകുമായിരുന്ന അട്ടിമറി ശ്രമമാണ് ആശുപത്രിയിൽ നടന്നിട്ടുള്ളത്.
ഇതിന്റെ പൂർണ്ണമായ വിവരങ്ങൾ അറിയിച്ചിട്ടും പോലീസ് സംഭവത്തെ ഗൗരവകരമായി എടുത്തില്ല. ഇതിന് മുമ്പും പലതവണ ചെറിയ തരത്തിലുളള അട്ടിമറി ശ്രമങ്ങൾ ആശുപത്രിയിൽ നടന്നിട്ടുണ്ട്. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവർത്തികൾക്ക് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ അട്ടിമറി ശ്രമങ്ങൾ ആവർത്തിക്കപ്പെടുകയും അറിയാതെ വന്നാൽ ജീവൻ അപകടത്തിലാകുന്ന നിലവരികയും ചെയ്തേക്കാം.
അതിന് പരിഹാരം ആവശ്യപ്പെട്ടാണ് സ്റ്റാഫ് കൗൺസിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. സുനിൽകുമാർ, സൂപ്രണ്ട് ഇൻ-ചാർജ് ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുൽ അസീസ്, ആർ.എം.ഓ ഡോ. മുഹമ്മദ് അഫ്സൽ, ലേ-സെക്രട്ടറി ബിജോയ് സി.പി, നേഴ്‌സിങ് സൂപ്രണ്ട് മാർഗരറ്റ് വി.എം, ജൂബിലി കുറുപ്പ് എന്നിവർ സംസാരിച്ചു.
Share news