സഹകരണ സ്ഥാപനങ്ങളിലെ യോഗ്യതയുള്ള മുഴുവൻ കലക്ഷൻ ഏജൻ്റുമാരെയും സ്ഥിരപ്പെടുത്തണമെന്ന് കൊയിലാണ്ടി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു

കൊയിലാണ്ടി: സഹകരണ സ്ഥാപനങ്ങളിലെ യോഗ്യതയുള്ള മുഴുവൻ കലക്ഷൻ ഏജൻ്റുമാരെയും സ്ഥിരപ്പെടുത്തണമെന്ന് കൊയിലാണ്ടി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിച്ചിച്ച കൺവൻഷൻ കെ.സി.ഇ.യു കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ. ബിജയ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സബ് കമ്മിറ്റി കൺവീനർ പി. എം ശശി സ്വാഗതം പറഞ്ഞു.
