കേരള പത്മശാലിയ സംഘം സംസ്ഥാന ജനറൽ കൗൺസിൽ കൊയിലാണ്ടിയിൽ ചേർന്നു

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം സംസ്ഥാന ജനറൽ കൗൺസിൽ കൊയിലാണ്ടിയിൽ ചേർന്നു. കൈത്തറി തൊഴിലാളികൾക്ക് ആറുമാസത്തോളമായി കുടിശ്ശികയായിട്ടുള്ള കൂലിയും, അഞ്ചുവർഷത്തിലധികമായി കുടിശ്ശികയുള്ള ഇൻസെന്റീവ് എന്നിവ അനുവദിക്കുന്നതിനും വിദ്യാർഥികൾക്ക് ഒ.ഇ.സി സാമ്പത്തിക സഹായം സമയബന്ധിതമായി ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടിയിൽ ചേർന്ന യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി സംസ്ഥാന പ്രസിഡണ്ടായി പി. വിശ്വംഭരൻ പിള്ള (ആലപ്പുഴ) ജനറൽ സെക്രട്ടറി വി, വി, കരുണാകരൻ (കാസർകോട്). ട്രഷറർ പി. പ്രദീപ്കുമാർ (മഞ്ചേരി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

