കൊയിലാണ്ടി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ഇറാനിയൻ ഉരു പിടികൂടി

കൊയിലാണ്ടി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ഇറാനിയൻ ഉരു പിടികൂടിയതായി റിപ്പോർട്ട്. മലയാളികളും, തമിഴ്നാട് സ്വദേശികളുമാണ് ഉരുവിൽ കൂടുതലായുള്ളതെന്നാണ് അറിയുന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡിൻ്റെ കണ്ണിൽപ്പെട്ട ഉരുവിനെ കോസ്റ്റ്ഗാർഡ് സിഗ്നൽ കാട്ടി നിർത്തുകയായിരുന്നു.

ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തി ഉരു കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

