കൊയിലാണ്ടി: ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വിയ്യൂർ കോരങ്കയ്യിൽ നാരായണൻ്റെ വീടിന് കേടുപാട് പറ്റി. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വീടിൻ്റെ ചുമരിൽ പല ഭാഗത്തായി വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.