വിരനശീകരണ ഗുളികയ്ക്കെതിരെ വ്യാജപ്രചരണം നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്.
ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികക്കെതിരായി നടക്കുന്ന വ്യാജപ്രചരണത്തിൽ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജിൻ്റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പോലീസിന് പരാതി നല്കി. പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാര കുറവ്, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഇത് കുട്ടികളുടെ പഠനത്തെയും പ്രവര്‍ത്തന മികവിനേയും പ്രതികൂലമായി ബാധിക്കും.

