നിയമസഭ പാസാക്കിയ ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഒരാഴ്ചമുമ്പാണ് ഓർഡിനൻസ് രാജ്ഭവനിലേക്കയച്ചത്. നേരത്തെ അയച്ച പല ബില്ലുകളും ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഗവർണർ അവ രാഷ്ട്രപതിക്ക് അയക്കുകയാണ് ചെയ്തത്.
