KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങി; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിനിമാ നയം രൂപീകരിക്കുന്നതിനായി കൺസൾട്ടൻസിയെ നിയോഗിച്ചതും സിനിമാ കോൺക്ലേവ് നടത്താൻ തീരുമാനിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു കമ്മറ്റി നിയോഗിച്ചത്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിൽ സർക്കാരിന്റെ ഒരു കൈകടത്തലും ഉണ്ടായിട്ടില്ല. സർക്കാരിന് റിപ്പോർട്ടിൽ ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല.

മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഒഴിവാക്കിയ പേജുകളുടെ കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണ്. അതിൽ നിയമപരമായി തീരുമാനം ഉണ്ടാകട്ടെ. സിനിമാ രംഗത്ത് ഉയർന്നുവന്ന പരാതികളിൽ നേരത്തെയും കേസെടുത്തിട്ടുണ്ട്. പ്രമുഖ നടൻ അതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

 

Share news