ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ല; എംവി ഗോവിന്ദൻ മാസ്റ്റര്‍
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതുടർന്നുണ്ടായ വിവാദത്തിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍. സിനിമ മേഖലയിൽ സമത്വ ഇല്ലായ്മയുണ്ട്. തെറ്റായ ഒരു പ്രവണതയ്ക്കും എൽഡിഎഫും സർക്കാരും കൂട്ടുനിൽക്കില്ല. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിബദ്ധമെന്നും എംവി ഗോവിന്ദൻ മാസ്റ്റര്‍ വ്യക്തമാക്കി.

ചില വെളിപ്പെടുത്തൽ വരുമ്പോൾ ചിലർക്ക് രാജിവെയ്ക്കേണ്ടി വരുമെന്നും, ഒന്നും വളച്ചു വെയ്ക്കാനും മറച്ചു വെയ്ക്കാനുമില്ലെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. കോടതി നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റര്‍.




