KOYILANDY DIARY

The Perfect News Portal

ഹയർ സെക്കൻഡറി വകുപ്പിൽ 67 അധ്യാപകരെ സർക്കാർ പിരിച്ചു വിട്ടു. ഒഴിവു വരുന്ന മുറക്ക് പുനർനിയമനം

ഹയർ സെക്കൻഡറി വകുപ്പിൽ 67 അധ്യാപകരെ സർക്കാർ പിരിച്ചു വിട്ടു. ഒഴിവു വരുന്ന മുറക്ക് പുനർനിയമനം. താൽക്കാലികമായി തസ്തിക നഷ്ടപ്പെട്ടതിൻ്റെ പേരിൽ പി.എസ്.സി വഴി നിയമിതരായ 67 ഇംഗ്ലീഷ് അധ്യാപകരെയാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്തവർക്ക് ആഴ്ചയിൽ 7 മുതൽ 14 വരെ പീരിയഡ് വർക്ക് ലോഡ് ഇല്ലാത്ത സാഹചര്യത്തിലാണ് പിരിച്ചു വിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സർക്കാർ 110 സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് ഇവരടക്കമുള്ളവരെ നിയമിച്ചത്. 2022-2023 വർഷത്തേക്കായിരുന്നു തസ്തിക. സാമ്പത്തിക വർഷം കഴിഞ്ഞതോടെയാണ് പ്രതിസന്ധി വന്നത്.

സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുന്ന 66 പേരടക്കം 67 പേരെ ഒഴിവുകളില്ലാത്തതിനാൽ പിരിച്ചു വിടുകയാണെന്നാണ് ഉത്തരവ്. ഇനി ഇംഗ്ലീഷ് ജൂനിയർ തസ്തികയിൽ ഒഴിവു വരുന്ന മുറക്ക് സീനിയോറിറ്റി ക്രമത്തിൽ അധ്യാപകർക്ക് പുനർനിയമനം നൽകും.
Advertisements