KOYILANDY DIARY.COM

The Perfect News Portal

സ്വാതന്ത്രസമര ചരിത്ര ക്വിസ് മത്സരം ശ്രദ്ധേയമായി.

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ  സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്രസമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിച്ചത്.

എൽ പി വിഭാഗത്തിൽ ദയാ കൃഷ്ണ ,ആത്മി യദേവ്, എ. ദേവ നന്ദയും, യു പി വിഭാഗത്തിൽ ദേവീ തീർത്ഥ, ശ്രീതേജ്, അലൈന, ഹൈസ്കൂൾ വിഭാഗത്തിൽ അനാമിക, അക്ഷയ്, ആര്യൻ തുടങ്ങിയവർ ജേതാക്കളായി പി കെ. സജീവ്, കെ. കെ. വിനോദ് മോഡറേറ്റർമാരായി. പി. പി. സുധീർ, വി. മുരളീകൃഷ്ണൻ, ജിഷ വിനോദ്, സന്ധ്യാ സാജു, ഗംഗ ശശി, ടി. പി. രാഘവൻ, ഷെൽമ, ഷിജില, പി. പി. ബിജു, നേതൃത്വം നൽകി, വിജയികൾക്ക് ഇ. കെ. രാഗേഷ്, പി. പി. ബാലൻ, പി. കെ. ശ്രീധരൻ, പി. കെ. ശശി, എ. വി. അഭിലാഷ്, എ. എസ്. അഭിലാഷ്, വിനോദ് കണ്ണഞ്ചേരി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Share news