മുൻ കോൺഗ്രസ്സ് നേതാവ് ടി വി വിജയൻ്റെ നാലാം ചരമ വാർഷികം ആചരിക്കുന്നു
കൊയിലാണ്ടി: മുൻ കോൺഗ്രസ്സ് നേതാവ് ടി വി വിജയൻ്റെ നാലാം ചരമ വാർഷികം ഫിബ്രവരി 10ന് നടക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും, നാടക നടനും, CBCDA സംസ്ഥാന കമ്മറ്റി അംഗവും, മുൻ നഗരസഭ കൗൺസിലറുമായിരുന്നു ടി. വി. വിജയൻ.
നാലാം ചരമ വാർ ഷികാചാരണത്തോടനുബന്ധിച്ച് 10 ശനിയാഴ്ച കാലത്ത് 8.30 നു പയറ്റുവളപ്പിലെ വസതിയിൽ പുഷ്പാർച്ചനയോടെ തുടക്കമാകും. 104-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ DCC അദ്ധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ, മുതിർന്ന കോണ്‍ഗ്രസ്സ് നേതാക്കൾ എന്നിവവർ പങ്കെടുക്കും.