അട്ടപ്പാടിയിലെ ജനവാസമേഖലയിൽ കണ്ടെത്തിയ പുലിയെ വനത്തിൽ തുറന്ന് വിടാൻ വനംവകുപ്പ് ആലോചന

പാലക്കാട് അട്ടപ്പാടി വട്ടലക്കിയിലെ ജനവാസമേഖലയിൽ കണ്ടെത്തിയ പുലിയെ വനത്തിൽ തുറന്ന് വിടാൻ വനംവകുപ്പ് ആലോചന. കടുവയുടെ കടിയേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ ചികിത്സക്കായി ധോണിയിലേക്ക് എത്തിക്കുകയായിരുന്നു. പുലി ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനാലാണ് വനത്തിൽ തുറന്ന് വിടാൻ തീരുമാനിച്ചത്.

പറമ്പിക്കുളത്തെ ഉൾക്കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. കഴിഞ്ഞ ജൂൺ 10നാണ് സാരമായി പരിക്കേറ്റ നിലയിൽ ഷോളയൂർ വട്ടലക്കിയിലെ കൃഷിയിടത്തിൽ പുലിയെ കണ്ടെത്തിയത്. ചികിത്സക്കായി ജൂൺ 15നാണ് പുലിയെ ധോണിയിൽ എത്തിച്ചത്. ‘വെറ്റിനെറി ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് വനത്തിൽ തുറന്ന് വിടും.

