KOYILANDY DIARY.COM

The Perfect News Portal

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്‍പമേള ഇന്ന് തുടങ്ങും

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്‍പമേള ഇന്ന് തുടങ്ങും. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള. നൂറിലധികം വിദേശയിനം ചെടികൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാർക്കിലുള്ളത്. രാവിലെ ഒമ്പതുമുതൽ ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകിട്ട് ആറുമുതൽ ഡിജെ, ഗാനമേള, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവ ഉണ്ടാകും.

Share news