KOYILANDY DIARY

The Perfect News Portal

കിണറ്റിൽ അകപ്പെട്ടവർക്ക് രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി

കിണറ്റിൽ അകപ്പെട്ടവർക്ക് രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി. കാരശ്ശേരി ചോണാടിൽ വീട്ടിലെ കിണർ നന്നാക്കാൻ ഇറങ്ങി കുടുങ്ങിയ തേക്കുംകണ്ടി റഫീഖി(38)നെ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് കരയ്ക്കെത്തിച്ചു.

കോടഞ്ചേരി വേളംകോട് കിഴക്കോട്ട് മലയിൽ ബിജുവിൻ്റെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മുജീബും (44) കിണറ്റിൽ കുടുങ്ങുകയായിരുന്നു. സേനാംഗങ്ങളായ കെ.സിന്തിൽ കുമാർ, നാസർ,  കെ.ടി.ജയേഷ്, ചാക്കോ ജോസഫ്, സി.എഫ്.ജോഷി, കെ.എ.ഷിംജു, ഒ.അബ്ദുൽ ജലീൽ, സിവിൽ ഡിഫൻസ് വൊളണ്ടിയർമാരായ അഖിൽ ജോസഫ്, സിനീഷ് കുമാർ എന്നിവർ ചോണാടും വേളംകോടും രക്ഷാ പ്രവർത്തനത്തിനെത്തി.
Advertisements
കിണർ വൃത്തിയാക്കാനിറങ്ങുന്നവർ കിണറ്റിൽ ഓക്സിജൻ്റെ അളവ് ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും മറ്റാരുടെയെങ്കിലും സാന്നിധ്യത്തിൽ മാത്രമേ കിണറ്റിൽ ഇറങ്ങാവൂ എന്നും അഗ്നിരക്ഷാ സേന ഓഫീസർ എം.അബ്ദുൽ ഗഫൂർ പറഞ്ഞു.