KOYILANDY DIARY

The Perfect News Portal

ഡയാലിസിസ് യൂണിറ്റിന്റെ വേസ്റ്റ് പൈപ്പ് ലൈൻ കട്ട് ചെയ്യാൻ ശ്രമം അന്വേഷണം നടത്തണമെന്ന് ജീവനക്കാരുടെ സംഘടന

കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ വേസ്റ്റ് പൈപ്പ് ലൈൻ കട്ട് ചെയ്യാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ യൂണിയൻ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. ആശുപത്രി വികസന സമിതിയുടെ തീരുമാനം ഇല്ലാതെ. ആശുപത്രി സൂപ്രണ്ട്. ലേ സെക്രട്ടറി. തീരുമാനപ്രകാരം. കേരളത്തിൽ ഒരു ആശുപത്രികളും ഇല്ലാത്ത രീതിയിൽ വർഷങ്ങളായി എച്ച് എം സിക്ക് കീഴിൽ  ജോലി ചെയ്യുന്ന ജീവനക്കാരെ മൂന്നുദിവസം ഡ്യൂട്ടിയും നാലാമത്തെ ദിവസം നിർബന്ധിത ബ്രേക്ക് നൽകുകയും ചെയ്യിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
കെ. ദാസൻ എംഎൽഎയുടെ ഇടപെടൽ കാരണം മൂന്ന് കോടി രൂപ ചെലവിൽ ഒന്നാം പിണറായി സർക്കാർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച സിടി സ്കാൻ ഇത്തരം കാരണത്താൽ അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ദിവസം പത്തോളം സി ടി സ്കാൻ സംവിധാനം പലപ്പോഴായി നിർത്തി വെക്കേണ്ടിവന്നു. ഇതിനെതിരെ വകുപ്പ് തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ബ്രാഞ്ച് ആവശ്യപ്പെട്ടു.