KOYILANDY DIARY

The Perfect News Portal

കീഴരിയൂർ-പൊടിയാടി, നടക്കൽ – മുറിനടക്കൽ പാലങ്ങൾ നാടിന് സമർപ്പിച്ചു

കീഴരിയൂർ – പൊടിയാടി, നടക്കൽ – മുറിനടക്കൽ പാലങ്ങൾ നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇരു പാലങ്ങശുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ നിലവിലെ സർക്കാർ അധികാാരത്തിലെത്തിയതിന് ശേഷം 89 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചതായി മന്ത്രി വ്യക്തമാക്കി. കീഴരിയൂർ – തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂർ-പൊടിയാടി പാലവും, തുറയൂർ റോഡിൽ നിർമ്മിച്ച നടക്കൽ – മുറിനടക്കൽ പാലങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകായിയിരുന്നു അദ്ധേഹം.
അഞ്ച് വർഷത്തിനുള്ളിൽ നൂറ് പാലങ്ങൾ എന്നതായിരുന്നു സർക്കാർ ലക്ഷ്യം. ഇപ്പോൾ തന്നെ 89 പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. അധികം വെെകാതെ തന്നെ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള സ്ഥലമാണ് കീഴരിയൂർ-പൊടിയാടി- തുറയൂർ റോഡ് കടന്നുപോകുന്ന പ്രദേശം. അതിനാൽ ടൂറിസത്തിന്റെ സാധ്യതകൾ എന്തെല്ലാെം, ഇവിടെ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നിവ മനസിലാക്കുന്നതിനായി ഒരു പഠനം നടത്താനും ഇതിനാായി ഒരു ഉദ്യോ​ഗസ്ഥനെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. 
Advertisements
ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  കെ മുരളീധരൻ എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തം​ഗങ്ങളായ എം പി ശിവാനന്ദൻ, ദുൽഖിഫിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ നിർമ്മല, സി കെ ​ഗിരീഷ്, വെെസ് പ്രസിഡന്റുമാരായ ശ്രീജ മാവുള്ളാട്ടിൽ, എൻ. എം സുനിൽകുമാർ, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം എം രവീന്ദ്രൻ, ലീന പുതിയോട്ടിൽ, പ‍ഞ്ചായത്തം​ഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് പാലങ്ങലുടെ വിഭാ​ഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അഭിജിത്ത് സ്വാ​ഗതവും പാലങ്ങളുടെ ഉപേതര വിഭാ​ഗം അസിസ്റ്റന്റ് എഞ്ചിനീയർ പി കെ രബീഷ് കുമാർ നന്ദിയും പറഞ്ഞു. 
കോരപ്ര- പൊടിയാടി റോഡിൽ എട്ട് കോടി ചെലവിലാണ് നടക്കൽ, മുറിനടക്കൽ പാലങ്ങൾ നിർമ്മിച്ചത്. ഇരുപാലങ്ങളിലും ക്യാരേജ് വേയ്ക്ക് പുറമേ  ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇരു പാലങ്ങളോടും ചേർന്ന് അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.