KOYILANDY DIARY.COM

The Perfect News Portal

കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപന്തൽ സമർപ്പണം ബുധനാഴ്ച നിർവഹിക്കും

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപന്തൽ സമർപ്പണം ബുധനാഴ്ച  രാവിലെ 10മണിക്ക് ഐ ജി ഓഫ് പോലീസ് പി വിജയൻ നിർവഹിക്കും. ക്ഷേത്ര കമ്മറ്റിയും നിർമാണ കമ്മിറ്റിയും നല്ലവരായ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹായ സഹകരണം കൊണ്ട് 8മാസംകൊണ്ടാണ് നിർമാണം പൂർത്തിയത്.

രവീന്ദ്രൻ പൊയിലൂർ (കൊട്ടിയൂർ ദേവസ്വം), കെ സി പ്രമോദ് കുമാർ (അസി കമ്മിഷനർ മലബാർ ദേവസ്വം), ശ്രീകുമാരൻ നമ്പൂതിരിപ്പാട് (ക്ഷേത്രം തന്ത്രി), നാരായണൻ നമ്പൂതിരി (ക്ഷേത്ര ഉറളാൻ), ബിജു ലാൽ ചെത്തനാരി, സുകുമാരൻ വി പി, ഉണ്ണി കൃഷ്ണൻ ടി. പി, വിനോദൻ ടി. ടി, കെ വേണു, മനോഹരൻ വി. പി, ഉണ്ണി പുളിയോട്ട്, എന്നിവർ ചടങ്ങിൽ സംബന്ധിക്കും. മനോജ്‌ കുമാർ (ചെയർമാൻ), രമണി മാക്കണ്ടരി (കൺവീനർ), എ. എം ബാബു (ട്രഷറർ) എന്നിവരാണ് നടപന്തൽ ഭാരവാഹികൾ.

Share news