നടപ്പന്തൽ സമർപ്പണം നടത്തി
കൊയിലാണ്ടി: കാപ്പാട് മുക്കാടി വളപ്പിൽ വലിയപുരയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ സമർപ്പണം പൂജനീയ ചിദാനന്ദപുരി സ്വാമികൾ നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി. പി ശിവദാസൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ജിതേഷ് കാപ്പാട്, എം വി, രഘു, കെ. പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.



