ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.
കോട്ടയം: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്സിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഏറ്റുമാനൂർ പള്ളി കടവിൽ നിന്ന് മൃതദേഹം ലഭിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ബുധൻ വൈകിട്ട് അഞ്ചോടെ ചിറ്റാനപ്പാറയ്ക്ക് സമീപമാണ് അപടമുണ്ടായത്. മഴവെള്ളപ്പാച്ചിലിൽ കാൽവഴുതിയ വിദ്യാർഥിനി തോട്ടിലേക്ക് വീഴുകയായിരുന്നു. മരിയ ഉൾപ്പടെ രണ്ട് കുട്ടികൾ ഓട്ടോറിക്ഷയിൽ സംഭവസ്ഥലത്ത് വന്നിറങ്ങി വീട്ടിലേയ്ക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തോട് കരകവിഞ്ഞ് വെള്ളം റോഡിൽ കയറി കുത്തി ഒഴുകുകയായിരുന്നു. വെള്ളത്തിലൂടെ നടന്ന് പോകുന്നതിനിടെ ഇരുവരും ഒഴുക്കിൽപെട്ട് റോഡിൽ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്‌കുൾ ബസിലെ ഡ്രൈവർ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിയയെ രക്ഷപെടുത്താനായില്ല.

