മുത്താമ്പി റോഡിലെ അണ്ടർപ്പാസിനടിയിലെ അപകടകരമായ വെള്ളക്കെട്ടും ചതിക്കുഴികളും നീക്കംചെയ്തു

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിനടിയിലെ അപകടകരമായ വെള്ളക്കെട്ടും ചതിക്കുഴികളും നീക്കംചെയ്തു. കഴിഞ്ഞ മാസമാണ് വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് വഗാഡ് കമ്പനി ക്വോറി വേസ്റ്റ് ഉപയോഗിച്ച് ഇവിടെ ഉയരംകൂട്ടി പ്രശ്നം പരിഹരിച്ചത്. എന്നാൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് വൻ കുഴികൾ രൂപപ്പെടുകയും ഇവിടെ ചളിക്കുളമാകുകയുമായിരുന്നു. ഇത് കാരണം ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.
തുടർന്നാണ് ഇന്ന് നഗരസഭ കൗൺസിലർ എ. ലളിതയും മുൻ മുൻ കൗൺസിലറായ മങ്ങോട്ടിൽ സുരേന്ദ്രനും വഗാഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. വഗാഡ് എഞ്ചിനീയറുടെ നർദ്ദേശപ്രകാരം ഉടൻതന്നെ തൊഴിലാളികളെത്തി ജെസിബി ഉപയോഗിച്ച് ക്വോറി വേസ്റ്റ് പൂർണ്ണമായും മാറ്റുകയും, അടഞ്ഞു കിടന്ന ട്രൈനേജിലേക്കുള്ള ഹോൾസുകൾ പൂർവ്വ സ്ഥതിതിയിലാക്കുകയുമായിരുന്നു. അടുത്ത് ദിവസം ട്രൈനേജിൽ അടിഞ്ഞുകൂടിയ മണലുകൾ നീക്കംചെയ്യുമെന്ന് വഗാഡ് കമ്പനി അറിയിച്ചു.

അണ്ടർപ്പാസിനു മുകളിൽ നിന്ന് വലിയതോതിൽ വെള്ളം താഴേക്ക് കുത്തിയൊലിക്കുന്നതാണ് വലി പ്രശ്നം ഉണ്ടാക്കുന്നതെന്നും അതിന് അടിയന്തരമായി പരിഹാരം കാണുമെന്നും അധികൃതർ പറഞ്ഞു. മഴ മാറി നിന്നാൽ മുകളിലെ ടാറിംഗും താഴത്തെ ഇൻ്റർലോക്ക് ഉൾപ്പെടെ മറ്റും വർക്കുകളും പൂർത്തിയാക്കും. അതോടൊപ്പം വൈദ്യൂതി ലൈനിൻ്റെ വർക്കുകളും പൂർത്തിയാക്കാനുണ്ട്. അതോടുകൂടി ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

