കേരളത്തോടുള്ള അവഗണന കേന്ദ്രബജറ്റിൻ്റെ കോപ്പി കത്തിച്ച് സിപിഐ പ്രതിഷേധിച്ചു

കൊയിലാണ്ടി: കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് കൊയിലാണ്ടിയിൽ സി പി ഐ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ബജറ്റ് കോപ്പി കത്തിച്ചുകൊണ്ട് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന യോഗം ജില്ല കമ്മിറ്റി അംഗം ഇ.കെ അജിത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി സുനിൽ മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ.ടി കല്യാണി, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. ചൈത്ര വിജയൻ സന്തോഷ് കുന്നുമ്മൽ, പി കെ വിശ്വനാഥൻ, കെ ചിന്നൻ എന്നിവർ നേതൃത്വം നൽകി.

