പശുവിനെ രക്ഷപ്പെടുത്തി
അരിക്കുളം: ഇരുമ്പ് കമ്പി ശരീരത്തിൽ തുളച്ചു കയറിയ പശുവിനെ രക്ഷപ്പെടുത്തി. അരിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തെക്കേടത്ത് സുരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പശുവിൻ്റെ ശരീരത്തിലാണ് തൊഴുത്തിനുള്ളിലെ ഇരുമ്പ് കമ്പി തുളച്ചു കയറിയത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഇരുമ്പ് കമ്പി മുറിച്ചുമാറ്റി പശുവിനെ സുരക്ഷിതമാക്കുകയും ചെയ്തു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി കെ. വിഷ്ണു, നിതിൻ രാജ്, ഹോം ഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
