KOYILANDY DIARY.COM

The Perfect News Portal

യുഎപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

യുഎപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിന് തടസം നില്‍ക്കാന്‍ ആഗ്രഹമില്ലെന്ന് കോടതി വ്യക്തമാക്കി.

മുന്‍വിധിയോട് കൂടി കേസിനെ സമീപിക്കാന്‍ കഴിയില്ലെന്ന് രണ്ട് വിഭാഗങ്ങളുടെയും വാദം കേട്ട കോടതി ചൂണ്ടിക്കാട്ടി. ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. അന്വേഷണം നടക്കേണ്ടതുണ്ട്. യുക്തിസംബന്ധമായ വിചാരണയിലേക്ക് കടക്കാന്‍ സമയമായിട്ടില്ല. അന്വേഷണ ഏജന്‍സിക്ക് സമയം നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് തടസം നില്‍ക്കാന്‍ ആഗ്രഹമില്ലെന്നും കോടതി വ്യക്തമാക്കി.

 

യുഎപിഎ വകുപ്പ് ചുമത്തിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസ് ക്ലിക്ക് ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ന്യൂസ് ക്ലിക്കിന് വേണ്ടി ഹാജരായത്. ചൈനയില്‍ നിന്ന് വിദേശഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് ആവര്‍ത്തിച്ചു.

Advertisements
Share news