KOYILANDY DIARY

The Perfect News Portal

പൗരത്വദേഭഗതി നിയമം ഭരണഘടനാവിരുദ്ധം; മന്ത്രി പി രാജീവ്‌

കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വദേഭഗതി നിയമം (സിഎഎ) ഭരണഘടനാവിരുദ്ധമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. ബെഫി സംസ്ഥാന യൂത്ത്‌ കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വത്തിന്‌ മതം ആധാരമാക്കുന്നതിലൂടെ മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന്‌ തുടക്കമാകും. അതോടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക്‌ പ്രയാണം ആരംഭിക്കും. കേന്ദ്രസർക്കാർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. ഫെഡറലിസം തകർക്കുന്നു. അഴിമതിക്ക്‌ ബാങ്കിങ് സംവിധാനം ദുരുപയോഗിച്ചതാണ്‌ ഇലക്ടറൽ ബോണ്ടിൽ കണ്ടതെന്നും മന്ത്രി പറഞ്ഞു.

ബെഫി സംസ്ഥാന കമ്മിറ്റി അംഗം വിനിത വിനോദ് അധ്യക്ഷയായി. വിവിധ മേഖലയിൽ മികവുതെളിയിച്ചവരെ മന്ത്രി ആദരിച്ചു. ബെഫി അഖിലേന്ത്യാ പ്രസിഡണ്ട് എസ് എസ് അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, പി സദാശിവൻപിള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി മിഥുൻ സ്വാഗതവും ജില്ലാ സെക്രട്ടറി വി വിമൽ നന്ദിയും പറഞ്ഞു.