കൊല്ലം കോളത്തിൽ പള്ളി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊല്ലം കോളത്തിൽ പള്ളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളികൾ നൻമകളുടെ കേന്ദ്രങ്ങളാണന്നും, സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ പള്ളിക്കമ്മിറ്റികൾ നിർവ്വഹിക്കണമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ തങ്ങൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മുഖ്യാതിഥിയായിരുന്നു. ഖാസി അബ്ദുൾ ജലീൽ ബാഖവി പാറന്നൂർ, സിദ്ധിക്ക് കൂട്ടുമുഖം, മൊയ്തു ഹാജി തൊടുവഴൽ, ബഷീർ ദാരിമി പന്തിപ്പൊഴിൽ, സുഹൈൽ ഹൈതമി, എം. കെ. ഗഫൂർ, ടി. വി. ജാഫർ തുടങ്ങിയവർ സംസാരിച്ചു.

