KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ ആദ്യ സർക്കാർ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

.

കോഴിക്കോട് ചേവായൂരിലൊരുങ്ങുന്ന രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് (ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷൻ) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. 617 കോടി കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രി ഉയരുന്നത്. ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കറിൽ ട്രാൻസ്‌പ്ലാന്റിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്.

 

രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ് വരുന്നത്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ചടങ്ങിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രൻ, എം. കെ. രാഘവൻ എം. പി തുടങ്ങിയവർ പങ്കെടുക്കും.

Advertisements

 

സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് മൂന്നിലൊന്ന് (1/3rd) ചികിത്സാ ചിലവിൽ അത്യാധുനിക അവയവമാറ്റ ശസ്ത്രക്രിയകൾ ലഭ്യമാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഈ നീക്കം, കേരളത്തിന്റെ ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

 

Share news