ജനങ്ങൾക്കുമുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് എത്തുന്നത് നവകേരളത്തിലേക്കുള്ള ശരിയായ ചുവടുവയ്‌പ്പ്; മട്ടന്നൂർ ശങ്കരൻകുട്ടി
ചെർപ്പുളശേരി: ജനങ്ങൾക്കുമുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് എത്തുന്നത് നവകേരളത്തിലേക്കുള്ള ഏറ്റവും ശരിയായ ചുവടുവയ്‌പ്പാണെന്ന് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി. നവകേരള സദസ്സിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്. ഇത്രയും നല്ലൊരു സദസ്സ് വേറെ എവിടെയും ഉണ്ടായിട്ടില്ല.

മന്ത്രിമാർ ഇത്രയും ആത്മാർത്ഥമായി ജനങ്ങളുമായി സംവദിക്കാൻ മനസ്സുണ്ടാകുന്നത് നവകേരളത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒറ്റയടിക്ക് നാട് നന്നാക്കാനാകില്ല, നേരെയാക്കാനുള്ള പ്രവർത്തനത്തിന്റെ ചെറിയ ചുവടുവയ്‌പ്പാണിത്. നല്ലതിനെ കാണാതെ ബഹിഷ്‌കരിക്കുന്നവർ അത് ചെയ്‌തുകൊണ്ടിരിക്കും. അത്തരം ബഹിഷ്‌കരണങ്ങളെ കൂട്ടാക്കാതെയുള്ള മുന്നേറ്റമാണ് നടക്കുന്നത്. എല്ലാ മന്ത്രിമാരെയും കാണാൻ ജനങ്ങൾക്കുള്ള അവസരംകൂടിയാണിത്–-മട്ടന്നൂർ പറഞ്ഞു.

