KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള പുരോഗമിക്കുന്നു

.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള പുരോഗമിക്കുന്നു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഉള്ള 50 ഓളം സ്റ്റാളുകളാണ് ഇവിടെ പ്രവർത്തനസജ്ജമായത്. മേളയുടെ ഔപചാരികമായ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഞായറാഴ്ച നിർവഹിക്കും. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് കലാസാംസ്കാരിക പരിപാടികളും അരങ്ങേറുന്നു.
വെള്ളിയാഴ്ച വൈകിട്ട് മലരി കലാമന്ദിരത്തിന് നേതൃത്വത്തിൽ സംഗീത നിശ അവതരിപ്പിച്ചു. കലാസ്വാദകർക്ക് വേറിട്ട അനുഭവങ്ങൾ കാഴ്ചവെച്ച പരിപാടികളാണ് മലരിയിലെ കലാകാരന്മാർ അവതരിപ്പിച്ചത്. പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് പ്രേം രാജ്, അശ്വിൻ പി പ്രേം, പുഷ്പ പ്രേംരാജ്, അതുല്യ ജയകുമാർ, ചന്ദ്രൻ കാർത്തിക എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!