കൊയിലാണ്ടിയിൽ ശക്തമായ കാറ്റില്‍പ്പെട്ട് തോണി മറിഞ്ഞു

കൊയിലാണ്ടിയിൽ ശക്തമായ കാറ്റില്‍പ്പെട്ട് തോണി മറിഞ്ഞു. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റാഹത്ത് എന്ന തോണിയാണ് മറിഞ്ഞത്. തോണിയിൽ ഉണ്ടായിരുന്ന അഹമ്മദ്, റസാഖ്, ഹംസക്കോയ എന്നിവരെ മറ്റു വഞ്ചിക്കാരുടെ സഹായത്തോടെ രക്ഷിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മതിയായ സുരക്ഷാ സാമഗ്രികൾ ഇല്ലാതെ മത്സ്യബന്ധനത്തിൽ ഏർപ്പെടരുതെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
