KOYILANDY DIARY

The Perfect News Portal

ബൈപ്പാസ് റോഡ് കൊതുകു വളർത്തു കേന്ദ്രമാകുന്നു

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് കൊതുകു വളർത്തു കേന്ദ്രമാകുന്നു. മരളൂർ പനച്ചികുന്ന് ഭാഗത്ത് നിർമ്മാണത്തിനായി ഇറക്കിയിട്ട നൂറ് കണക്കിന് കോൺഗ്രീറ്റ് ഡിവൈഡറുകളിലാണ് കൊതുകുകൾ പെറ്റുപെരുകുന്നത്. ഓരോ ഡിവൈഡറിലും വെള്ളം കെട്ടിനിൽക്കാൻ പാകത്തിൽ വലിയ സുഷിരങ്ങളുണ്ട്. ഇതിലാണ് കൊതുകുകൾ വളരുന്നത്.
ശുദ്ധജലമായതിനാൽ കൊതുകിന്റെ കടിയേറ്റാൽ ഡെങ്കിപനി പിടിപെടുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. നഗരസഭ ആരോഗ്യ വിഭാഗം അടിയന്തിരമായി സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ ആവശ്യപ്പെട്ടു.
Advertisements