യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നത്; എം വി ഗോവിന്ദൻ
കണ്ണൂർ: സംഘർഷമല്ല യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷമെന്ന പദം ഇതിന് ഉപയോഗിക്കുന്നതിൽ അർത്ഥമില്ല.

യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണത്തെ വെള്ളപൂശാനാണ് ചില പത്രങ്ങൾ ശ്രമിക്കുന്നത്. ഈ അക്രമത്തിലൂടെ യൂത്ത് കോൺഗ്രസിന് മുൻതൂക്കം കിട്ടിയെന്നാണ് ചില പത്രങ്ങൾ എഴുതിയത്. ഇതിലൂടെ അക്രമത്തെ പിന്താങ്ങുകയാണ് മാധ്യമങ്ങൾ. ഇത് കൂടുതൽ അക്രമത്തിന് ആഹ്വാനം കൂടിയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ നേടിയ നവകേരള സദസിൻ്റെ സമാപനത്തിലേക്ക് നീങ്ങുകയാണ്. അതിൻ്റെ വിജയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസ് അക്രമത്തിലേക്ക് നീങ്ങിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

