പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് നാളെ ചേരും

ലൈംഗിക പീഡനാരോപണങ്ങളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരും. നടന്‍ സിദ്ദിഖ് ഇന്ന് കൊച്ചിയിലെത്തിയേക്കും. പുതിയ ഇനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സാധ്യതയെന്നും സൂചന. ലൈംഗികാരോപണമുയര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് സിദ്ദിഖ് രാജിവെച്ചത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ അമ്മ എക്‌സിക്യുട്ടീവ് യോഗം ചേരുകയെന്നാണ് വിവരം.

അതേസമയം അമ്മ സംഘടന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഭിന്നാഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

