KOYILANDY DIARY.COM

The Perfect News Portal

എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരി മാഫിയാ സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും, മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കര മാളിയേക്കൽ മുർഷിദ് (26), പെരുവെട്ടൂർ തുന്നാത്ത് താഴ, യാസർ (29)  എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൊയിലാണ്ടി നഗരത്തിലെ വ്യാപാര കേന്ദ്രമായ ബാവാ സ്ക്വയറിലെ ഒരു കടയിൽ മദ്യം, മയക്കുമരുന്ന് വിൽപ്പനടക്കുന്നതായ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടെയാണ് പ്രതികളുടം അക്രമം ഉണ്ടായത്. ഇൻസ്പെക്ടർ എ.പി ദീപേഷ്, പ്രിവൻ്റീവ് ഓഫീസർ സജീവൻ, എ. കെ.രതീശൻ എന്നിവരെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനുനേരെയും അക്രമികൾ തിരിഞ്ഞു. കൊയിലാണ്ടി സി.ഐ. ബിജു എസ്.ഐ. അനീഷ് വടക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി ശേഷം റിമാണ്ട് ചെയ്യും, ഇക്കഴിഞ്ഞ ജൂലായ് 14ന് പെരുവട്ടൂരിലെ വാടക വീട്ടിൽ താമസിക്കുന്ന മൊയ്തീൻ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
Share news