KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസിലെ പ്രതി പരാതിക്കാരിയുടെ വീട്ടിൽ തൂങ്ങി മരിച്ചു

കോഴിക്കോട് : പോക്സോ കേസിലെ പ്രതി പരാതിക്കാരിയുടെ വീട്ടിൽ തൂങ്ങി മരിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവമുണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി ജീവനൊടുക്കിയത്.

അയൽവാസിയായ പരാതിക്കാരിയുടെ വീട്ടിലെ കാർ പോർച്ചിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതി നേരത്തെ പറഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

Share news