കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് കളവ് കേസിലെ പ്രതി ജയിൽചാടി രക്ഷപ്പെട്ടു
കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് കളവ് കേസിലെ പ്രതി ജയിൽചാടി രക്ഷപ്പെട്ടു. അൽപ്പ സമയംമുമ്പാണ് സംഭവം. താമരശ്ശേരി തച്ചംപൊയിൽ അനസ് (26) ആണ് ജയിൽ ചാടിയത്. കഴിഞ്ഞ ദിവസം ബാലുശ്ശേരി പൂനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് ചെമ്പ് കമ്പി മോഷിടിച്ച കേസിലെ പ്രതിയാണ് ഇയാൾ.

ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയ രണ്ട് ദിവസം മുമ്പാണ് കോടതി റാമാൻ്റ് ചെയ്ത് കൊയിലാണ്ടി സബ്ബ് ജയിലിൽ അടച്ചത്. പ്രതിക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. സിസിടിവി പരിശോധനയിൽ പ്രതി കൊയിലാണ്ടി ഹാർബർ ഭാഗത്തേക്ക് പോയതായാണ് മനസിലാക്കുന്നത്. പോലീസ് സംഘം സമീപത്തുള്ള മറ്റ് സിസിടിവി ക്യാമറകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

