KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടിൽപ്പാലം കുണ്ട് തോട് കാവിനുംപാറ ജോർജിൻ്റെ മകൻ സനീഷ് (38) ആണ് അറസ്റ്റിലായത്. 2024 ജൂലൈ 26 -ാം തീയതി രാത്രി ചേമഞ്ചേരി പോസ്റ്റ് ഓഫീസ് പൊളിച്ച് അകത്ത് കടന്ന് കളവു നടത്തുകയായിരുന്നു. കൊയിലാണ്ടി എസ് ഐ ജിതേഷ് കെ എസ്, അബ്ദുറഹിമാൻ, എ എസ് ഐ സുരേഷ് എ, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Share news