KOYILANDY DIARY.COM

The Perfect News Portal

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി 23 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ

കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി 23 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കോഴിക്കോട് ബേപ്പൂർ മാണോളി ഹൗസ് ബാലകൃഷ്ണൻ്റെ മകൻ ശൈലേഷാണ് പിടിയിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതര ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത ശേഷം ഇയാൾ വിദേശത്തേക്ക് കടന്നു. 
2000 ത്തിൽ കോഴിക്കോട് കലക്ടറേറ്റിനുമുന്നിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശേഷം പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയും തുടർന്ന് ഇന്ന് രാവിലെ കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് സുരക്ഷാ വിഭാഗം പിടികൂടി. നടക്കാവ് ഇൻസ്പെക്ടർ എൻ പ്രജീഷിൻെറ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. പ്രതിയെ ഇന്ന് കോഴിക്കോട് എത്തിച്ച് കോടതി മുമ്പാകെ ഹാജരാക്കും.
Share news