പി കൃഷ്ണപിള്ളയുടെ 76ാം ചരമവാർഷികം ആചരിച്ചു

കോഴിക്കോട്: പി കൃഷ്ണപിള്ളയുടെ 76ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. കോഴിക്കോട് ടൗൺഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി കെ നാസർ അധ്യക്ഷനായി. അജയ് ആവള, ടി പി ദാസൻ, എൽ രമേശൻ, പ്രജേഷ് എന്നിവർ സംസാരിച്ചു.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ദാമോദരൻ സ്വാഗതം പറഞ്ഞു. മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. ദേശാഭിമാനി കോഴിക്കോട് യൂണിറ്റിൽ ബ്യൂറോ ചീഫ് പി വി ജീജോ പതാക ഉയർത്തി. പാർടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനവും നടത്തി.
