KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ 5-ാമത് ഇൻ്റർനാഷണൽ ഷോട്ടോകാൻ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടിയിൽ 5-ാമത് ഇൻ്റർനാഷണൽ ഷോട്ടോകാൻ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൻ്റെ ഉദ്ഘാടന കർമം സൊക്കെ തക്കേഷി കിറ്റഗാവ, ജാപ്പാൻ ട്രഡീഷണൽ ഷോട്ടോകാൻ കാരാത്തെ നിർവഹിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന മൂന്നാം തലമുറയിലെ വിരലിലെണ്ണാവുന്ന മാസ്റ്റർമാരിൽ ഒരാളാണ് അദ്ദേഹം. കൊയിലാണ്ടിയിലെ കരാത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ജാപ്പാൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്.
സങ്കുകായ് വേൾഡ് ഓർഗനൈസഷൻ്റെ സെക്രട്ടറി ജനറൽ ക്യോഷി അരുൺ ദേവ് പരിപാടിയിൽ  അദ്ധ്യക്ഷത വഹിച്ചു. ശ്രീലങ്കൻ ചീഫ് ഇൻസ്‌ട്രക്ടർ യോഗരത്നം, സങ്കുകായ് ഏഷ്യൻ സെക്രട്ടറി ജനറൽ ദീക്ഷിദ് സിൻസി, സങ്കുകായ് ഏഷ്യൻ നോഡൽ ഓഫീസർ അശോക് സെൻസെയ്‌, സങ്കുകായ് മൈസൂർ ചീഫ് ഇൻസ്‌ട്രക്ടർ സുനിൽ സെൻസെയ്‌, അമൽ സങ്കുകായ് കൊല്ലം, സജീവൻ സെൻസെയ്‌ (യുവ ആക്റ്റിവിറ്റി സെൻ്റർ, വെസ്റ്റ്ഹിൽ),  ഷബ്‌ന & ശ്രീരാഗ് മാനേജിങ്ങ് പാർട്നേഴ്സ്, ടൊർണാഡോ ഫിറ്റ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സങ്കുകായി വേൾഡ് ഓർഗനൈസഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ രാജ് മോഹൻ സെൻസി ചടങ്ങിന് സ്വാഗതം പറഞ്ഞു.
Share news